ഇടുക്കി: തങ്കമണി സിറ്റി, കാമാക്ഷി ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തങ്കമണി സിറ്റിയിലെ റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാലാണ് വൈദ്യുതി തടസപ്പെടുന്നത്.