കട്ടപ്പന: ചിരി ക്ലബ് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ രക്തദാനം നടത്തി. കട്ടപ്പനയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും രക്തം നൽകി. കെ.വി.വി.ഇ.എസ്. യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ, അശോക് ഇലവന്തിക്കൽ, സിജോ എവറസ്റ്റ്, എം.വി. സജീവ്, അനിൽ ഇലവന്തിക്കൽ തുടങ്ങിയവർ പങ്കെടുത്തു.