കട്ടപ്പന: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ തിരുത്തണമെന്നു ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബിജു ഐക്കര ഉദ്ഘാടനം ചെയ്തു. നേതാക്കളായ മാമച്ചൻ ആടിമാക്കൽ, സാബു പുളിക്കത്തൊണ്ടി, കുഞ്ഞുമോൻ മരങ്ങാട്ട്, റോയി ഇലവുംപാറ എന്നിവർ പങ്കെടുത്തു.