road

ചെറുതോണി: 2018 ൽെ പ്രളയക്കെടുതിയിൽ ഇടുൾപൊട്ടലിൽ തകന്ന റോഡിന്‌സമീപം വീണ്ടും ഇടിഞ്ഞതിനാൽ താന്നിക്കണ്ടം ഫ്‌ളവേഴ്‌സ് കോളനി റോഡ് തകർന്നു. ഇതോടെ കാൽനടയാത്രപോലും കഴിയാതായി. റോഡ് ഇടിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ത്രിതലപഞ്ചായത്തുകളോ സർക്കാരോ റോഡിന് സംരഷണ ഭിത്തി കെട്ടാൻ തയ്യാറാകാത്തതാണ് ഇപ്പോൾ വീണ്ടും ഇടിയാൻ കാരണമെന്ന് നാട്ടുകാരുടെ ആരോപണം. പ്രളയക്കെടുതിയിൽ ഇടിഞ്ഞതിനെ തുടർന്ന് വാഹനങ്ങളോടാൻ കഴിഞ്ഞിരുന്നില്ലങ്കിലും കാൽനടയാത്ര സാധ്യമായിരുന്നു. ഇപ്പോൾ വീണ്ടും ഇടിഞ്ഞതോടെ കാൽനട യാത്രപോലും കഴിയാതായിരിക്കുകയാണ്. അതിനാൽ അടിയന്തിരമായി സർക്കാരോ, ത്രിതല പഞ്ചായത്തധികൃതരോ റോഡിന് സംരക്ഷണഭിത്തി നിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.