ചെറുതോണി : വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചതോടെ ടിവിയും സ്മാർട്ട് ഫോണുമില്ലാതെ പഠനം മുടങ്ങുന്ന വാഴത്തോപ്പ് ഭൂമിയാംകുളം ഭാഗത്തു താമസിക്കുന്ന വിദ്യാർത്ഥിക്കും കട്ടപ്പന സ്വദേശിക്കും റോഷി അഗസ്റ്റിൻ എം.എൽ.എ ടെലിവിഷൻ കൈമാറി. ദുബായ് ഇടുക്കി ഇൻകാസ് ജനറൽ സെക്രട്ടറി അമൽ ചെറുചിലമ്പിലിന്റെ നേതൃത്വത്തിലാണ് ടിവി നൽകിയത്. വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ ഷിജോ തടത്തിൽ, ആലീസ് ജോസ് കേരള കോൺഗ്രസ്(എം) നേതാക്കളായ അഡ്വ.അഖിൽ ജോർജ്,ഷിജോ ഞവരക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.