തൊടുപുഴ :സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ.പി.എസ്. റ്റി.എ നടപ്പാക്കുന്ന ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 സ്മാർട്ട് ടി.വി വിതരണം ചെയ്തു. അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, മൂന്നാർ, പീരുമേട്, തൊടുപുഴ , അറക്കുളം എന്നീ ഏഴ് സബ് ജില്ലയിലെ പഠന സൗകര്യം ഇല്ലാത്ത മേഖലകളിലും പഠന സൗകര്യം ഇല്ലാതെ ഒറ്റപെട്ടു കഴിയുന്ന കുട്ടികളുടെ വിടുകളിലുമാണ് ടി.വി സൗകര്യം ഒരുക്കുന്നത്. ഗുരു സ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 10 ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഡീൻ കുര്യാക്കോസ് എം.പി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസിന് സ്മാർട്ട് ടി.വി നൽകി ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു..ജില്ലാ പ്രസിഡന്റ് വി.എം ഫിലിപ്പച്ചൻ , ബിജു ജോസഫ് , ബിജോയ് മാത്യു, ജോളി മുരിങ്ങ മറ്റം, ഷിന്റോ ജോർജ് , ജെയിംസ് സെബാസ്റ്റ്യൻ, പി.എൻ സന്തോഷ്, ജോബിൻസ് മാത്യു, ഷിബി സാലസ് എന്നിവർ നേതൃത്വം നൽകി.