തൊടുപുഴ : ലോക് ഡൗൺമൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ കാലത്ത് ഇടവക അതിർത്തിക്കുള്ളിലെ നാനാജാതി മതസ്ഥരായ മുഴുവൻ വിദ്യാർഥികൾക്കും ഈ അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുകയാണ് എടാട് സെന്റ്.മേരീസ് ഇടവക. മൂലമറ്റം സെന്റ്.ജോസഫ്‌സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സാജു.എം.സെബാസ്റ്റ്യൻ പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. ജില്ലയിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഈ ഗ്രാമത്തിൽ മുൻവർഷത്തിലും വികാരി ഫാ.കുര്യാക്കോസ് പുളിന്താനത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു.