ചെറുതോണി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച സിപിഎം ജില്ലയിൽ നടത്തുന്ന സമരത്തിൽ പതിനായിരം കേന്ദ്രങ്ങളിലായി അമ്പതിനായിരം പേർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രെട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചുകൊവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആണ് സമരം സംഘടിപ്പിക്കുന്നത് .ആദായ നികുതി ക്ക് പുറത്തുള്ള ഓരോ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം ആറുമാസത്തേക്ക് നൽകുക. തൊഴിലുറപ്പ് ദിനങ്ങൾ 200 ആയി ഉയർത്തുക. നഗരങ്ങളിലും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കുക. ഓരോ വീടിനും ആറുമാസത്തേക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങൾ വീതം സൗജന്യമായി നൽകുക. ജോലിയില്ലാത്ത എല്ലാവർക്കും തൊഴിൽ രഹിത വേതനം നൽകുക. ദേശീയ സ്വത്തുക്കളുടെ കൊള്ളയും പൊതുമേഖലയിലെ സ്വകാര്യവൽക്കരണവും തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്നതും അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത് കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഓരോ കേന്ദ്രങ്ങളിലും അഞ്ചുപേർ വീതം മാത്രമാണ് പങ്കെടുക്കുന്നത്. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് 5 കേന്ദ്രങ്ങളിലാണ് സമരം. ജില്ലയിലെ 2000 ബ്രാഞ്ചുകളിൽ ആയി 10000 കേന്ദ്രങ്ങളിൽ അമ്പതിനായിരം പേർ സമരത്തിൽ പങ്കെടുക്കും അഞ്ചുപേരിൽ ഒരാൾ കൊടി പിടിച്ചും ഒരാൾ ഉദ്ഘാടനം നിർവഹിച്ചും മറ്റുള്ളവർ പ്ലക്കാർഡ് പിടി ച്ചുമാണ് സമരം സംഘടിപ്പിക്കുന്നത് ഇതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. സംസ്ഥാന കമ്മറ്റി അംഗം കെ പി മേരി തൊടുപുഴയിലും സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി വർഗീസ് ചെറു തോണിയിലും പി എൻ വിജയൻ നെടുങ്കണ്ടത്തും പി എസ് രാജൻ ഉപ്പുതറയിലും കെ വി ശശി മൂന്നാറിലും വി എൻ മോഹനൻ പൂപ്പാറയിലും കെ എസ് മോഹനൻ കട്ടപ്പനയിലു വി വി മത്തായി കരിമണ്ണൂരും ആർ തിലകൻ പീരുമേട്ടിലും സമരം ഉദ്ഘാടനം ചെയ്യും.