തൊടുപുഴ: മുള്ളരിങ്ങാട് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ ഓൺലൈൻ പഠനത്തിന് അവസരമൊരുക്കി സ്വന്തന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി. മുള്ളരിങ്ങാട് നാഷ്ണൽ ഗവ. എൽ പി സ്‌കൂളിലെ വിദ്യാർഥികൾക്കായി രണ്ട് ടെലിവിഷൻ സെറ്റുകൾ ജില്ലാ പ്രസിഡന്റ് ടി എം ബഷീർ , ജന.സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ സ്‌കൂൾ പ്രധാനാദ്ധ്യാപിക അനു ടീച്ചർക്ക് കൈമാറി. പി എം അബ്ബാസ് മാസ്റ്റർ, പി എം ഇൽയാസ്, ടി ആർ റഷീദ്, പി പി അസീസ് , പി ഐ അബ്ദുൽകലാം, വി പി മീരാൻ , ,നിസാർ പഴേരി, ,സുലൈമാൻ നെല്ലിക്കുന്ന്, റഫീഖ് ചിറക്കമ്ടം, മുജീബ് കെ എം, അൽതാഫ് പങ്കെടുത്തു. നാഷ്ണൽ എൽപി സ്‌കൂൾ അധ്യാപകരായ നസീമ ഇ എച്ച്, അരുൺ സി എം, ജൂലി ജെ ടോബി തുടങ്ങിയവർ പ്രസംഗിച്ചു.