കട്ടപ്പന: സി.പി.എം ചക്കുപള്ളം ലോക്കൽ കമ്മിറ്റി, ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി എന്നിവയുടെ ടെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. പ്രവർത്തകർ പാകം ചെയ്ത 1200 ബിരിയാണി 100 രൂപ നിരക്കിൽ വിതരണം ചെയ്തു. മുൻകൂട്ടി അറിയിച്ചവർക്ക് വീടുകളിൽ എത്തിച്ചുനൽകി. സി.പി.എം. വണ്ടൻമേട് ഏരിയ സെക്രട്ടറി ടി.എസ്. ബി.സി. വിതരണോദ്ഘാടനം നിർവഹിച്ചു. ചക്കുപള്ളം ലോക്കൽ സെക്രട്ടറി കെ.ജി. ബിജു, പ്രമോദ് പ്ലാച്ചിക്കൽ, എം.ജെ. മാത്യു, ഷെല്ലി തോമസ്, അനീഷ് കെ. സ്റ്റാൻലി, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി യേശുരാജ്, വി.കെ. പ്രിന്റു എന്നിവർ നേതൃത്വം നൽകി.