കട്ടപ്പന: നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൺ പഠനത്തിനു സൗകര്യമൊരുക്കി. പൂർവ വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും പി.ടി.എയുടെയും സഹകരണത്തോടെ 16 ടി.വികൾ എത്തിച്ചുനൽകി. പ്രഥമാദ്ധ്യാപിക എൻ. ബിന്ദു ടെലിവിഷനുകൾ ഏറ്റുവാങ്ങി. . മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ, റൈസ് അപ്പ് ഫോറം ഭാരവാഹികളായ ഋഷികേശ്, രാഹുൽ, യദു, സുബിജിത്ത്, എ.ഇ.ഒ. ടോമി ഫിലിപ്പ്, ബി.പി.ഒ ഗിരിജാകുമാരി, പി.ടി.എ. പ്രസിഡന്റ് കെ.ജി. ചന്ദ്രഹാസൻ, സ്റ്റാഫ് സെക്രട്ടറി കെ.കെ. സുരേഷ് എന്നിവർ പങ്കെടുത്തു.

കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ എത്തിച്ചുനൽകി. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന എന്ന സംഘടനയും കോട്ടയം പാമ്പാടി കൊച്ചുപറമ്പിൽ റിൻസ് ജേക്കബുമാണ് ടി.വികൾ സംഭാവനയായി നൽകിയത്. റിൻസ് ജേക്കബ് വാങ്ങിയ ടി.വി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സിറിയക് തോമസ്, പ്രിൻസിപ്പൽ കെ.കെ. സജീവും ഹെഡ്മാസ്റ്റർ ശിവകുമാറും ചേർന്നു ഏറ്റുവാങ്ങി. ഫ്രണ്ട്‌സ് ഒഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ രണ്ട് എൽ.ഇ.ഡി. ടെലിവിഷനുകൾ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദൻ, പ്രിൻസിപ്പൽ കെ.കെ. സജീവ്, ഹെഡ്മാസ്റ്റർ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് സുകുമാരൻ നായർ എന്നിവർക്ക് കൈമാറി.

കട്ടപ്പന: കെ.എസ്.ടി.എ. കട്ടപ്പന ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് ടെലിവിഷനുകൾ വിതരണം ചെയ്തു. കാമാക്ഷി പഞ്ചായത്ത് ഒന്നാം വാർഡിലെ കമ്യൂണിറ്റി ഹാൾ, കരിക്കിൻമേട് ഗവ. എൽ.പി. സ്‌കൂൾ, ചെമ്പകപ്പാറ ജി.എച്ച്.എസ്, ഉദയഗിരി എസ്.എം. യു.പി.എസ് എന്നിവിടങ്ങളിൽ കൈമാറി. അസോസിയേഷൻ ഉപജില്ലാ സരിത വി.രാജ്, ജില്ലാ കമ്മിറ്റിയംഗം ജി. അമ്പിളി ചേർന്ന് പഞ്ചായത്ത് അംഗങ്ങളായ ഷേർലി ജോസഫ്, ഷാജി തോമസ് എന്നിവർക്ക് കൈമാറി. അദ്ധ്യാപകരായ കെ.സി. ഇഗ്നേഷ്യസ്, ടോജി ടോം, സോണി എന്നിവർ പങ്കെടുത്തു