തൊടുപുഴ : അന്താരാഷ്ട്ര സന്നദ്ധ രക്തദാന ദിനത്തിൽ എസ്. എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ് മെന്റ് പ്രവർത്തകർ രക്തം ദാനം നടത്തി .യൂണിയൻ കൺവീനർ വി ജയേഷിന്റെ നേതൃത്വത്തിൽ യൂത്ത് മൂവ് മെന്റ് പ്രവർത്തകർ രക്തം ദാനം നൽകി തൊടുപുഴ യൂണിയനിലെ സന്നദ്ധ സേന പ്രവർത്തകരായി തുടക്കും കുറിച്ചു . തൊടുപുഴ എസ്. എൻ.ഡി.പി യൂണിയന്റെ കീഴിൽ ഒരു രക്തദാനസേനയ്ക്ക് രൂപം നൽകാൻ കഴിഞ്ഞത് ഈ ദിനത്തിൽ ഗുരുവിന്റെ അനുഗ്രഹമാണന്ന് യോഗം ഉല്ഘാടനം ചെയ്ത കൺവീനർ വി ജയേഷ് .പറഞ്ഞു. രക്തദാന ദിനത്തിൽ തൊടുപുഴ എസ്. എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള മുഴുവൻ പ്രവർത്തകർക്കും ആവശ്യഘട്ടത്തിൽ രക്തം ദാനും ചെയ്യാനുള്ള സേന രൂപീകരിക്കുന്നതിന്റെ തുടക്കമാണിതെന്നും .രക്തം ആവശ്യമുള്ളവർ തൊടുപുഴ യൂണിയൻ ഓഫീസുമായി ബന്ധപ്പെടണം. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് കാഞ്ഞിരമറ്റം, സെക്രട്ടറി ശരത്ത് കുണുഞ്ഞി ,വൈസ് പ്രസിഡന്റ് അഖിൽ സുബാഷ്എന്നിവരുടെ നേതൃത്വത്തിൽഇരുപത്തിയഞ്ചോളം പേർ ആദ്യഘട്ടത്തിൽ രക്തം നൽകി.