aaa

കട്ടപ്പന: വാഹനളോടുള്ള അഭിനിവേശം അഭിജിത്തിനെ കളിപ്പാട്ട നിർമാണത്തിൽ 'വെറെ ലെവലി'ൽ എത്തിച്ചിരിക്കുകയാണ്. ടൂറിസ്റ്റ് ബസും സ്വകാര്യ ബസുകളും ലോറിയും ജീപ്പുകളുമടക്കം നിരവധി കളിപ്പാട്ടങ്ങളാണ് ഈ ആറാംക്ലാസുകാരൻ ലോക്ക് ഡൗൺ കാലളവിൽ നിർമിച്ചത്. വാഹനപ്രേമിയായ അഭിജിത്ത് കാർഡ് ബോർഡിലാണ് വാഹനങ്ങളുടെ മാതൃകകൾ ഉണ്ടാക്കിത്തുടങ്ങിയത്. കുടുംബാംഗങ്ങളും കൂട്ടുകാരും പ്രോത്സാഹിപ്പിച്ചതോടെ ഫോം ഷീറ്റിൽ കളിപ്പാട്ട നിർമാണം തുടങ്ങി. യുട്യൂബിൽ നിന്നാണ് വാഹനങ്ങളുടെ നിർമാണരീതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വാഹനങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും അഭിജിത്തിന്റെ കളിപ്പാട്ടങ്ങളിലും ഉണ്ട്. ടൂറിസ്റ്റ് ബസിൽ ഇതുവരെ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിരവധി വാഹനങ്ങളുടെ 'ഉടമ'യായി മാറിക്കഴിഞ്ഞു. അണക്കര സുൽത്താൻകട മാങ്കുഴിയിൽ സതീഷ്‌രമ്യ ദമ്പതികളുടെ മകനാണ്.