കാഞ്ഞാർ: മണപ്പാടി - കാഞ്ഞാർ പൊതുമരാമത്ത് റോഡ് നാട്ടുകാർ ചേർന്ന് കോൺക്രീറ്റ് ചെയ്തു. കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗ യോഗ്യമല്ലാതായിട്ട് ഏറെ വർഷങ്ങളായെങ്കിലും പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സംഘടിച്ച് രംഗത്ത് വന്നത്. അസുഖം വന്ന രോഗിയെ ആശുപത്രിയിലെത്തി ക്കാൻ പോലും വാഹനങ്ങൾ കടന്ന് വരാത്ത അവസ്ഥയിലായിരുന്നു റോഡ്.