മണക്കാട്: കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പതിനഞ്ചിലധികം കുടുംബങ്ങൾക്ക് നോട്ട് ബുക്ക്, കുട തുടങ്ങിയ പഠനോപകരണങ്ങൾ സൗജന്യമായി നൽകി. ലോക്ക്‌ ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ പരിപാടികൾക്ക് കരയോഗം പ്രസിഡന്റ് കെ.പി. ചന്ദ്രഹാസൻ, സെക്രട്ടറി വി.എൻ. ചന്ദ്രശേഖരൻ നായർ, എം.കെ. ബിജു, കെ.എൻ. സിനു എന്നിവർ നേതൃത്വം നൽകി. പതിനായിരത്തിലധികം രൂപയുടെ സഹായമാണ് ആകെ നൽകിയത്.