ncp


ചെറുതോണി: കേന്ദ്രഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി സംസ്ഥാന വ്യാപകമായി കേന്ദ്രഗവൺമെന്റ് ഓഫീസുകൾക്കുമുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇടുക്കി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി ഹെഡ്‌പോസ്റ്റോഫീസിലേക്ക് പ്രകടനവും തുടർന്ന് ധർണ്ണയും നടത്തി. ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലൻ ഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം സിനോജ് വള്ളാടി, കലാസംസ്‌കൃതി ജില്ലാ പ്രസിഡന്റ് ടോമി പീടിയേക്കൽ, ബൈജു തൂങ്ങാല തുടങ്ങിയവർ പ്രസംഗിച്ചു.