പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ തരിശ് അടക്കം അഞ്ച് ഏക്കറോളം പാടത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച്. പി.ജെ ജോസഫ് എം.എൽ.എ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എം.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.റെനീഷ് മാത്യു, ജനപ്രതിനിധികൾ ടോമിച്ചൻ പി മുണ്ടുപാലം, ഷാന്റി ടോമി, സിനി ജെസ്റ്റിൻ, ആലീസ് ജോസ്, കെ. കെ ബാലകൃഷ്ണ പിളള, സുജ സലിംകുമാർ, സിനി അജി, റോസിലി സണ്ണി, ബിന്ദു ബെന്നി, ജോസ് ജോസഫ്, ബിൽജി എം തോമസ്, പുറപ്പുഴ ബാങ്ക് പ്രസിഡന്റ് ജോൺസൺ ജോസ്, സെക്രട്ടറി എ.ആർ ഉഷ, കൃഷി ആഫീസർ പ്രിയമോൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു.