തൊടുപുഴ: ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ യൂത്ത് ഫ്രണ്ട് (എം ജോസ് വിഭാഗം)നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ പട്ടണത്തിലൂടെ നാലുചക്ര വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം സമാപിച്ചു. യോഗത്തിൽ യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് ജുണീഷ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം ) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. സമരത്തിന് യൂത്ത്ഫ്രണ്ട് എം നേതാക്കളായ ജോമി കുന്നപ്പിള്ളി, ജെഫിൻ കൊടുവേലി, നൗഷാദ് മുക്കിൽ, റിജോ ഇടമനപ്പറമ്പിൽ, വിജയ് ചേലാകണ്ടം, മനോജ് കണ്ടത്തിൻകര, ജിജോ ജേക്കബ്, ഡെൻസിൽ വെട്ടിക്കുഴിചാലിൽ, ആന്റോ ഓലിക്കരോട്ട്, ജെസ്റ്റിൻ ചെമ്പകത്തിനാൽ, അതുൽ വാഴചാരിക്കൽ, എന്നിവർ നേതൃത്വം നൽകി.