ദിനംപ്രതിയുള്ള ഇന്ധന വില വർദ്ധനവിനെതിരെ, കൊറോണ കാലത്തും കേന്ദ്രസർക്കാരിന്റെ നടപടിയ്ക്കെതിരെ ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ഡബ്ല്യൂ.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ, ഇടുക്കി കളക്ട്രേറ്റിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ഡി. ബിനിൽ, നെടുങ്കണ്ടം താലൂക്ക് ഓഫീസിനു മുമ്പിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എസ്. സുകുമാരൻ, പീരുമേട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. ബീനമോൾ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, സെക്രട്ടറി ഒ.കെ. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി ജി. രമേശ്, മേഖലാ ഭാരവാഹികളായ എ.കെ. സുഭാഷ്, ഡി.കെ. സജിമോൻ, സുഭാഷ് ചന്ദ്രബോസ്, എം.എസ്. ശ്രീകുമാർ, കെ.ടി. വിജു, പി.എ. ജയൻ എന്നിവർ പ്രസംഗിച്ചു.