ഉടുമ്പന്നൂർ: തേനീച്ച കൃഷിയും അനുബന്ധ വ്യവസായങ്ങളും വിപുലപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളും നിലവിലെ പ്രശ്നങ്ങളും മനസിലാക്കുന്നയിനായി ഹോർട്ടി കോർപ്പ് തേനീച്ചകർഷകരുടെ വിവരശേഖരണം നടത്തുന്നു. ഇപ്പോൾ തേനീച്ച കൃഷി ചെയ്തുവരുന്ന കർഷകർഅപേക്ഷാഫോറം പൂരിപ്പിച്ച് ജൂൺ 25 ന് മുമ്പായി ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ ഓഫീസിൽ നൽകേണ്ടതാണ്.അപേക്ഷാഫോറം സൊസൈറ്റിയുടെ ഓഫീസിൽ നിന്നും ലഭിക്കും. വിശദ വിവരങ്ങൾക്ക് 9496680718, 7306769679 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.