മണക്കാട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സഹായത്തോടെ നടപ്പാക്കുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് നിർവഹിച്ചു. 20 രൂപയാണ് ഊണിന് വില. പാഴ്‌സലിന് 25 രൂപയും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് . ബി. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ജോസഫ്. എം.സൈമൺ, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി.എ.ഷാജിമോൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ആശാ സന്തോഷ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.