ഇടുക്കി: ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിൽ ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ എസ്.എസ്.സി റീനൽ ടെക്‌നോളജി അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗും ഒരു വർഷത്തെ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിൽ ഡിപ്ലോമ, ഡി.എം.ഇ രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ദിവസം 450 രൂപ വേതനം ലഭിക്കും. പ്രായപരിധി 2020 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇമെയിൽ, മൊബൈൽ നമ്പർ എന്നിവയും സഹിതം ജൂൺ 17 വൈകിട്ട് അഞ്ചിന് മുമ്പായി രമൃലലൃിെവാശറൗസസശ@ഴാമശഹ.രീാ എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ 04862 232221.