തൊടുപുഴ: വൈദ്യുതി ബോർഡ് ഓരോ മാസവും റീഡിങ് എടുക്കണമെന്നും ഏകീകൃത സ്ലാബ് സിസ്റ്റം നടപ്പിലാക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. എസ്. അജി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും കൊവിഡ് മൂലം ജോലി നഷ്ടപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന ജനങ്ങളെ പകൽ കൊള്ള നടത്തുന്നത് അവസാനിപ്പിക്കണം. ബി.പി.എല്ലുകാർക്ക് പൂർണമായും വൈദ്യുതി ചാർജ് സൗജന്യമാക്കാനും എ.പി.എല്ലുകാർക്ക് വൈദ്യുതി ചാർജ് 30 ശതമാനമായി കുറയ്ക്കാനും ഇനിയെങ്കിലും സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.