ഇടുക്കി: ഡിറ്റിപിസിയുടെ ആഭിമുഖ്യത്തിൽ ചെറുതോണി പാറേമാവിൽ ഹോട്ടൽ മഹാറാണി പ്രവർത്തനം ആരംഭിച്ചു. ഡീൻ കുര്യാക്കോസ്.എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. . ജില്ലാ ആസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടും വിധമാണ് ഡിറ്റിപിസി യുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ മഹാറാണി തുടക്കം കുറിച്ചിട്ടുള്ളത്. വിശാലമായ പാർക്കിംഗ് സൗകര്യവും താമസ സൗകര്യവും വെജ്‌നോൺവെജ് റെസ്റ്റോറന്റുമാണ് സ്ഥാപനത്തിന്റെ പ്രത്യേകത. വിശ്രമസൗകര്യവും താമസത്തിന് രണ്ട് ഫാമിലി റൂമും ചൈനീസ് വിഭവങ്ങളുൾപ്പെടെയുളള ഭക്ഷണങ്ങളും ന്യായവിലയ്ക്ക് ഹോട്ടലിൽ ലഭ്യമാക്കും. ഹോട്ടൽ മഹാറാണി സംരഭകരാണ് സ്ഥാപനം വാടകക്കെടുത്തിരിക്കുന്നത്. യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി.വി.വർഗീസ്, അനിൽ കൂവപ്ലാക്കൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിൻ, അസിസ്റ്റന്റ് കലക്ടർ സൂരജ് ഷാജി, ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ, ഡോ.വിജയൻ നങ്ങേലിൽ, തുടങ്ങിയവർ പങ്കെടുത്തു.