തൊടുപുഴ: ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരിമണ്ണൂർ നെല്ലിമല മാളിയേക്കൽ വിജയകുമാറാണ് (54) മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ തൊടുപുഴ കരിമണ്ണൂർ റൂട്ടിൽ കുന്നം ജംഗ്ഷനു സമീപമായിരുന്നു അപകടം. മുള്ളരിങ്ങാട് നിന്ന് രോഗിയുമായി തൊടുപുഴയ്ക്ക് വരികയായിരുന്ന പിക്ക് അപ്പിൽ വിജയകുമാ ർ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക്ക്അപ്പ് സമീപത്തെ കാനയിലേക്കു മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ മുതലക്കോടം ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. റബർ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: സേതു, വിജയലക്ഷ്മി.