ഇടുക്കി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 പ്രവാസികൾ കൂടി ഇടുക്കിയിലേക്ക്
മടങ്ങിയെത്തി. ഏഴ് രാജ്യങ്ങളിൽ നിന്നായി 16 പുരുഷൻമാരും ആറ് വനിതകളുമാണ് കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകൾ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരിൽ 19 പേരെ വീടുകളിലും രണ്ട് പേരെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും ഒരാളെ സർക്കാർ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി.
കുവൈറ്റിൽ നിന്ന് ഏഴ് പുരുഷൻമാരാണെത്തിയത്. ഇവരെയെല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ജസീറയിൽ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയാളെയും വീട്ടിലാണ് നിരീക്ഷണത്തിൽ പാർപ്പിച്ചത്. ദുബായിൽ ഏഴ് പേരാണെത്തിയത്. ഇവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ബഹ്‌റിനിൽ നിന്ന് ഒരു വനിതയാണെത്തിയത്. ഇവരെ പെരുമ്പളളിച്ചിറയിലെ സർക്കാർ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. അബുദാബിയിൽ നിന്ന് നാല് പേരാണെത്തിയത്. ഇവരിൽ രണ്ട് പേരെ വീടുകളിലും രണ്ട് പേരെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും നിരീക്ഷണത്തിലാക്കി. ഷാർജയിൽ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഖത്തറിൽ നിന്ന് ഒരു പുരുഷനാണെത്തിയത് ഇയ്യാളെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലാണ് താമസിപ്പിച്ചിരിക്കുന്നത്.