ഇടുക്കി: കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാനത്തുടനീളം ഖാദി മാസ്‌കുകൾ വിതരണം ചെയ്യുന്നു. തികച്ചും പരമ്പരാഗത രീതിയിൽ ചർക്കയിൽ നെയ്‌തെടുത്ത ഗുണമേൻമയുള്ള തുണികൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാസ്‌കുകൾ കഴുകി ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമാണ്. കെ.ജി.എസ് മാതാ ആർക്കേഡ്, തൊടുപുഴ, കെ.ജി.എസ് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡ് പൂമംഗലം ബിൽഡിംഗ് തൊടുപുഴ, കട്ടപ്പന ഗാന്ധിസ്‌ക്വയറിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളിൽ ഖാദി മാസ്‌കുകൾ ലഭിക്കും. ഫോൺ 04862 222344.