മൂന്നാർ: .ഏകാദ്ധ്യാപക സ്‌കൂളായ മൂന്നാർ ലോക്കാഡ് ഡിവിഷനിലെ എം.ജി. എൽ. സി സ്‌കൂളിൽ ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ എത്തി. ജൻമന കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത വിദ്യാർത്ഥി ഉൾപ്പെടെ സ്‌കൂളിലെ ആറു വിദ്യാർത്ഥികൾക്കുമായാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ ടെലിവിഷനുകൾ എത്തിച്ച് നൽകിയത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് ടീവികളാണ് സ്‌കൂളിന് കൈമാറിയത്. സ്‌കൂളിലെ ഏകാദ്ധ്യാപിക ജയന്തി ടെലിവിഷനുകൾ ഏറ്റുവാങ്ങി. മൂന്നാറിലെ തോട്ടം മേഖലയ്ക്കായി രണ്ട് ടെലിവിഷനും ഇന്ന് വിതരണം ചെയ്തു. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ഹാരിസൺ പ്ലാന്റേഷൻ മാനേജർ ജോസ് പി, ഫീൽഡ് ഓഫീസർ ആൽഫിൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.