തൊടുപുഴ: എസ്.എഫ്.‌ഐ ജില്ലാ കമ്മിറ്റിയുടെ ടി.വി ചലഞ്ചിന്റെ ഭാഗമായി പഴയകാല പ്രവർത്തകരും. ന്യൂമാൻ കോളേജിലെ പൂർവകാല എസ്.എഫ്.‌ഐ പ്രവർത്തകരും കോളേജിലെ 2016- 17, 2018- 19 യൂണിയന്റെയും നേതൃത്വത്തിലാണ് ടി.വി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത്. സി.പി. എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ലിനു ജോസ് പങ്കെടുത്തു.