മറയൂർ: ഐ.എച്ച്.ആർ.ഡി യുടെ മറയൂരിൽ പ്രവർത്തിച്ചു വരുന്ന അഞ്ചുനാട്‌കോളേജ് ഓഫ് അപ്ലൈയ്ഡ് സയൻസിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. കമ്പ്യുട്ടർ സയൻസ് , കണക്ക്, കൊമേഴ്‌സ്, ഇലക്ട്രോണിക്‌സ്,ഇംഗ്ലീഷ്, എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരുടേയും.കമ്പ്യൂട്ടർപ്രോഗ്രാമറുടേയും ഒഴിവുകളാണ് നിലവിലുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഐ.എച്ച്.ആർ.ഡി അംഗികരിച്ചയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 ന് രാവിലെ പതിനൊന്നിന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽനേരിട്ട് ഹാജരാകേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റിലും കോളേജ് ഓഫീസുമായും ബന്ധപെടുക. 9446029691, 8547991332