ചെറുതോണി:കാട്ടുപന്നി ശല്ല്യത്തിന് പിന്നാലെ കർഷകരെ ആശങ്കയിലാഴ്ത്തി കൃഷിയിടത്തിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം. പുലിയുടെ കാൽ പ്പാടെന്ന ആശങ്കയിൽ താന്നി കണ്ടത്ത് കർഷകർ ഭീതിയിലായി.
ഇന്നലെ രാവിലെയാണ് തടത്തിൽ ബിജു ,ആശാരി കുടിയിൽ ജെയ്‌സൺ എന്നിവരുടെ പുരയിടത്തിൽ അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടത്. ഇഞ്ചി നട്ട കണ്ടങ്ങൾക്കും പരിസരങ്ങളിലുമായ് പതിഞ്ഞ കാൽപ്പാടുകൾ വലിപ്പമേറിയതായിരുന്നു. പുലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാമ്യമുള്ള കാൽ പാടുകൾ കർഷകരെ ആശങ്കയിലാഴ്ത്തി. സമീപ മേഖലയിലെ കൃഷിയിടങ്ങളിൽ ജനവാസം ഇല്ലാ. ഈ മേഖലയിൽ പുലി ഉൾപ്പെടെയുള്ള ജീവികളുടെ സാമീപ്യം ഉണ്ടെന്ന ആശങ്കയിൽ കർഷകർ വനം വകുപ്പുമായി ബന്ധപ്പെട്ടു.നഗരം പാറ റെയ്ഞ്ച്
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി കെ സലീമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മഴ പെയ്തതിനാൽ വ്യക്തമായ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ശേഖരിക്കാനായില്ലാ. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം ആശങ്ക പെടുത്തുന്നതായി കർഷകർ പറഞ്ഞു. പൂച്ചപ്പുലിയാവാം ഇതെന്ന സംശയവും ഉദ്യോഗസ്ഥർ പങ്കുവച്ചു.