ചെറുതോണി : കൊവിഡ് കാലഘട്ടത്തിൽ കേരളതമിഴ്‌നാട് അതിർത്തിയിലെ കുമിളി ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്യുന്ന പൊലീസ്ആരോഗ്യറവന്യൂ വകുപ്പ് ജീവനക്കാർക്ക് ദുബായ് ഇൻകാസ് ഇടുക്കി യൂണിറ്റ് നൽകുന്ന ഷീൽഡ് മാസ്‌കുകൾ റോഷി അഗസ്റ്റിൻ എം.എൽ.എ കൈമാറി. കൊവിഡ് വ്യാപനം തടയുന്നതിന് കൂടുതൽ കാര്യക്ഷമമായ മാസ്‌കുകളാണ് ഷീൽഡ് മാസ്‌കുകൾ.നൂറുകണക്കിന് ആളുകളുമായി അടുത്തിടപഴകേണ്ടിവരുന്നതുമൂലം ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ സുരക്ഷാ ജോലിയിലേർപ്പെട്ടിരിക്കുന്നവർക്ക് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി ഇൻകാസ് ഇടുക്കി യൂണിറ്റ് മുന്നിട്ടിറങ്ങിയതെന്ന് ജനറൽ സെക്രട്ടറി അമൽ ചെറുചിലമ്പിൽ പറഞ്ഞു.