കട്ടപ്പന: ഉപ്പുതറ ചപ്പാത്തിൽ കൊവിഡ് പ്രതിരോധ ബോധത്കരണവും മുഖാവരണ വിതരണവും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി, ഡ്രൈവേഴ്‌സ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അയ്യപ്പൻകോവിൽ പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി. ചന്ദ്രലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ അന്നമ്മ സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോസഫ് ഡി.മേരി എന്നിവർ ക്ലാസെടുത്തു. സി.ജെ. സ്റ്റീഫൻ, എം.എം. ജോസഫ്, ഇ.കെ. വിജയൻ, ഷാജി പി.ജോസഫ്, എസ്. സതീഷ്, വി.ടി. രാജേഷ്, കെ. ജയകുമാർ, എൻ. ജോൺസൺ, വി.വി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.