കട്ടപ്പന: എൻ.ഡി.എ. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ബി.ജെ.പി. നടത്തുന്ന വെർച്വൽ റാലിയിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ അയ്യായിരം പേർ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി തയാറാക്കിയിട്ടുള്ള ലിങ്കുകളിലൂടെ ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും ഓൺലൈനായി പ്രവർത്തകർ റാലിയിൽ അണിചേരും. മേഖല കമ്മിറ്റികൾ വഴി ക്രമീകരിച്ചിട്ടുള്ള സമൂഹമാദ്ധ്യമ കൂട്ടായ്മകൾ വഴി ക്രമീകരണം ഏർപ്പെടുത്തിയതായി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല അറിയിച്ചു.