മറയൂർ: സമൂഹ വ്യാപനം ഉണ്ടോ എന്നറിയാനായി മറയൂർ മേഖലയിൽ നടത്തിയ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടന്നു. മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ മേഖലകളിൽ നിന്നുമുള്ള 22 പേരുടെ രക്തമാണ് പരിശോധനക്ക് വിധേയമാക്കിയത്. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയത് അഞ്ചു നാട് മേഖലയ്ക്ക് താൽക്കാലിക ആശ്വാസമായി മാറി. ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ചുമട്ടുതൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഡോ.അനിൽ.കെ.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വരുന്നത്. ഈ മേഖലയിൽ തുടർച്ചയായി റാപ്പിഡ് ടെസ്റ്റ് ന്നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.