മറയൂർ: കഞ്ചാവ് ലഹരിക്കടിമയായ ബാലൻ ആത്മഹത്യ ശ്രമത്തിനിടെ മരച്ചില്ലയിൽ തട്ടി നിന്ന് രക്ഷപ്പെട്ടു.. മറയൂർ സമീപം ഒരു ആദിവാസി കോളനിയിലെ 13 കാരൻ ആണ് കഞ്ചാവ് ലഹരിയിൽ കൊക്കയ്ക്ക് സമീപം നിന്ന് രക്ഷകർത്താക്കൾക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്. രക്ഷകർത്താക്കൾ അടുത്തേക്ക് വരരുത് എന്ന് പറഞ്ഞു ബാലൻ 200 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് ചാടുകയും ചെയ്തു. 100 അടി താഴ്ചയിൽ എത്തിയപ്പോൾ മരച്ചില്ലയിൽ തട്ടി നിൽക്കുകയായിരുന്നു.. ഇത് കണ്ട രക്ഷകർത്താക്കൾ സമീപവാസികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ബാലന് നിസ്സാര പരിക്കേറ്റു