നെടുങ്കണ്ടം: വലിയതോവാള സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുംകുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുമായി നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. കൊവിഡ്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ്പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ബാങ്കിൽ രജിസ്റ്റർചെയ്തിട്ടുള്ള കുടുംബശ്രീ സംഘങ്ങളിലെ അംഗങ്ങൾക്ക് 5,000 രൂപ വീതം
മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിപ്രകാരമുള്ള വായ്പാ പദ്ധതി,സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ മഴമറ, തരിശുനിലകൃഷി എന്നീ
പദ്ധതികൾക്കും കൃഷി അനുബന്ധ ആവശ്യങ്ങളായ മത്സ്യകൃഷി, ക്ഷീരവികസനം, കോഴി വളർത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കും വായ്പകൾ നൽകുന്ന പദ്ധതി എന്നിവയാണ് ആരംഭിച്ചത്. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുധാകരൻ, വൈസ് പ്രസിഡന്റ് ജോസ് അമ്മൻചേരിൽ, കുര്യാക്കോസ് ചാക്കോ, ബെന്നി മുക്കുങ്കൽ, ലിനാ
ജേക്കബ്, ഷൈജാ സണ്ണി, പി.എച്ച് നജീബ്, പഞ്ചായത്ത് മെമ്പർമാർ,ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.