കുമളി: അഞ്ചു വയസുകാരിക്ക് ഉൾപ്പെടെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിതികരിച്ച സാഹചര്യത്തിൽ ഹോട്ട്സ്പോർട്ടായി പ്രഖ്യാപിച്ച പഞ്ചായത്തിലെ പതിനാലാം വാർഡിന്റെ നിയന്ത്രണം പൂർണമായും പൊലീസ് ഏറ്റെടുത്തു. അനാവശ്യമായി വീടിന് പുറത്ത് ഇറങ്ങിയവരെ താക്കീത് നൽകി തിരിച്ചയച്ചു. പതിനാലാം വാർഡുമായി ബന്ധിപ്പിക്കുന്ന റോഡുകൾ അടച്ചു. ഹോട്ട്‌സ്‌പോട്ട് ഉത്തരവ് അറിയാതെ തുറന്ന കടകൾ അടപ്പിച്ചു. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
നിർദേശം പാലിച്ചില്ലെന്ന്
ചെന്നൈയിൽ നിന്നെത്തിയ അമ്മയോടും രണ്ട് മക്കളോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചെങ്കിലും പാലിച്ചില്ലെന്ന് നാട്ടുകാരുടെ ആരോപണം . രണ്ട് കുട്ടികളും പുറത്ത് ഇറങ്ങി കളിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിലൂടെയാണ് അയൽവാസിയായ അഞ്ച് വയസുകാരിക്ക് രോഗം പടർന്നതെന്ന് കരുതുന്നു. നിരീക്ഷണത്തിൽ കഴിയുന്ന വിവരം അയൽവാസികളെ അറിയിച്ചുമില്ലെന്ന് ഇവർ പറയുന്നു.