കട്ടപ്പന: . റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുക, അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി. ജില്ലാ ഓഫീസ് ഉപരോധിച്ചു പ്രവർത്തകർ പ്രതിഷേധ സൂചകമായി ഓഫീസിനുമുമ്പിൽ റീത്ത് സമർപ്പിച്ചു. ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിലേക്കു പ്രവേശിപ്പിക്കാതെ ഏറെനേരം തടഞ്ഞു. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കുകയാണ്. സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പട്ടികയുടെ കാലാവധി ജൂൺ 30ന് അവസാനിക്കും. നിലവിൽ ഒരാൾക്ക് പോലും നിയമനം നൽകിയിട്ടില്ല. എൽ.ഡി.സി, എൽ.ജി.എസ്. റാങ്ക് പട്ടികയിൽ നിന്നും നാമമാത്ര നിയമനമാണ് നടത്തിയത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബറിൽ കാലാവധി അവസാനിക്കുന്ന റേഡിയോഗ്രഫർ പട്ടികയിൽ നിന്നും രണ്ടുവർഷമായി നിയമനം ഉണ്ടായിട്ടില്ല. ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ , സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അരുൺ, ജില്ലാ സെക്രട്ടറിമാരായ മോബിൻ മാത്യു, പ്രശാന്ത് രാജു, മനോജ് രാജൻ, നേതാക്കാളായ ജോബിൻ ഐമനത്ത്, എബിൻ കുഴിവേലി, കെ.കെ. രതീഷ്, കെ.എസ്. സജീവ്, പി. ബാലകൃഷ്ണൻ, ജിതിൻ ഉപ്പുമാക്കൽ, പി.സി. ജിബു, മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.