ഒറ്റദിവസം 295 രൂപ കുറഞ്ഞു

കട്ടപ്പന: ഏലക്കാ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില കലോഗ്രാമിന് 1145.35 രൂപയിലെത്തി. 295 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. 12 ദിവസത്തിനിടെ 705 രൂപ കുറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രധാന ഏലം വിപണികളായ ഡൽഹി, മുംബൈ എന്നിവിടങ്ങളലേക്കുള്ള കയറ്റുമതി നിലച്ചതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാനകാരണം. ഇന്നലെ നടന്ന കാർഡമം ഗ്രോവേഴ്‌സ് ഫോർഎവർ ഏജൻസിയുടെ ലേലത്തിൽ പതിഞ്ഞ 50,032 കലോഗ്രാം ഏലക്കയിൽ 37,787 കലോ വിറ്റുപോയി. 1758 രൂപയാണ് കൂടിയ വില.