കുമളി: ജൈവകാർഷിക ഗ്രാമം എന്ന ലക്ഷ്യത്തോടെ കുമളി പഞ്ചായത്തിലെ 15-ാം വാർഡിലെ 700 വീടുകളിൽ പച്ചക്കറിവിത്ത് വിതരണം നടത്തി. തേക്കടി റോട്ടറി ക്ലബും ടീം അട്ടപ്പള്ളവും സംയുക്തമായിട്ടാണ് വിത്തുകൾ വിതരണം ചെയ്തത്. വാർഡ് മെമ്പർ ബിജു ദാനിയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാരി ഉദയ സൂര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. തേക്കടി റോട്ടറി ക്ലബ് പ്രസിഡന്റ് എം.എൻ. ഷാജി, റോട്ടറി ഡിസ്ട്രിക്ട് എ.ജി ഡോ. സി.എസ്. ബിജു, മുൻ പഞ്ചയത്ത് അംഗം കോശി, ടീം അട്ടപ്പള്ളം അംഗം സുനിത താഹ, വാർഡ് വികസനസമിതിയംഗങ്ങൾ സതി ടോമി, കെ.വൈ. വർഗീസ്, ലിസമ്മാ കാരി മുട്ടം, അംഗൻവാടി ടീച്ചർ ബിൻസി, പ്രീതാ ടോമി, അനുപ് എന്നിവർ പങ്കെടുത്തു.