കട്ടപ്പന: വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി വൈ.സി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് സത്യൻ ജി. മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിമൽ ഒഴുകയിൽ എന്നിവർ പങ്കെടുത്തു.