തൊടുപുഴ: പൊതു സമൂഹത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ മേൽ സർക്കാർ അടിച്ചേൽപ്പിച്ച അമിത ഭാരമാണ് വൈദ്യുതി ബിൽ ചാർജ് വർദ്ധനവെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം എം.കെ. പുരുഷോത്തമൻ. ബി.പി.എൽ വിഭാഗകാർക്ക് വൈദ്യുതി ചാർജ് മൂന്ന് മാസക്കാലം സൗജന്യമാക്കുക എ.പി.എല്ലുകാരുടെ വൈദ്യുതി ചാർജിൽ 30 ശതമാനം കുറവ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈദ്യുതി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു.