കുമളി: കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി കുമളി ഓഫീസ് ഉപരോധിച്ചു. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി വൈദ്യുതി നൽകുക, എ.പി.എൽ വിഭാഗത്തിൽ ഉള്ളവർക്ക് 30 ശതമാനം വൈദ്യുതി ചാർജ് കുറവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഹൈദ്രോസ് മീരാന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.പി റഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബിജു ദാനിയേൽ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വി. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.