തൊടുപുഴ: കെ.എസ്.ഇ.ബി അമിത ചാർജ് ഈടാക്കി ജനങ്ങളെ കൊള്ളയടിയ്ക്കുന്നതിനെതിരെ ഇന്ന് രാത്രി ഒമ്പതിന് മിനിറ്റ് നേരത്തേയ്ക്ക് വൈദ്യുതി ബൾബുകൾ ഓഫാക്കിയുള്ള യു.ഡി. എഫ് സമരത്തിൽ പങ്കാളികളാകണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.