കട്ടപ്പന: യൂത്ത് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരട്ടയാർ ടൗണിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. പൊതുഇടങ്ങളിൽ നിന്നു മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്തു. കൂടാതെ പരിസര പ്രദേശങ്ങളിലെ കാടുകളും വെട്ടിത്തെളിച്ചു. അംഗങ്ങളായ റിച്ചിൻ രാജു. എസ്.എം. സുമേഷ്, നിഖിൽ എം.തോമസ്, അച്ചു സാബു, അമൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.