കട്ടപ്പന: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥിനിക്ക് ഇരട്ടയാർ പഞ്ചായത്ത് അംഗം മാത്യു തോമസ് ടെലിവിഷൻ നൽകി. ഓൺലൈൻ പഠനം മുടങ്ങിയതായി അറിഞ്ഞ മാത്യു തോമസ് ടെലിവിഷൻ വാങ്ങി വിദ്യാർഥിയുടെ വീട്ടിൽ എത്തിച്ചുനൽകി. തുടർന്ന് വീട്ടിൽ കേബിൾ കണക്ഷനും ലഭ്യമാക്കി.