road
എൻ.കെ. രഘുനാഥ് എന്നിവർ പങ്കെടുത്തു. കൊച്ചുകാമാക്ഷി സെന്റ് ജോർജ് മൗണ്ട്‌തോമസ് മൗണ്ട് റോഡ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: നവീകരിച്ച കൊച്ചുകാമാക്ഷി സെന്റ് ജോർജ് മൗണ്ട്‌ തോമസ് മൗണ്ട് റോഡ് തുറന്നു. 440 മീറ്ററോളം ഭാഗം കഴിഞ്ഞദിവസം ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി. കാമാക്ഷി പഞ്ചായത്തിലെ മൂന്നും നാലും വാർഡുകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. മൺപാതയായിരുന്നപ്പോൾ ഗതാഗതം ദുഷ്‌കരമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച 15 ലക്ഷം രൂപയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മനു പ്രസാദ്, വത്സമ്മ ജോയി, മുൻ പഞ്ചായത്ത് അംഗം വത്സമ്മ ശശികുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.