തൊടുപുഴ: ആൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ലോട്ടറി ഓഫീസിൽ മുന്നിൽ ധർണ നടത്തി. ടി.എച്ച്. ഹലീലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി മെമ്പർ പി.ജെ. അവിരാച്ചൻ ഉദ്ഘാടനം ചെയ്തു. ലോട്ടറിക്ക് മുഖവില 30 രൂപയാക്കുക, ലോട്ടറിയുടെ സമ്മാന തുക വർദ്ധിപ്പിക്കുക, ലോട്ടറി തൊഴിലാളികൾക്ക് ചികിത്സാ സഹായം അനുവദിക്കുക, ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. ജില്ലാ സെക്രട്ടറി കരിമണ്ണൂർ വിജയൻ, പീറ്റർ സെബാസ്റ്റ്യൻ കെ. ആർ.ശിവദാസ് എന്നിവർ പ്രസംഗിച്ചു.