അയ്യപ്പൻകോവിൽ : സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നൽകി അയപ്പൻകോവിൽ പഞ്ചായത്തിൽ ജനകീയ ഹോട്ടൽ തുടങ്ങി. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പരപ്പിൽ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. ഉച്ചയൂണ് 20 രൂപ നിരക്കിലും ലഭ്യമാകും. 25 രൂപയ്ക്ക് ചോറ് പാഴ്‌സലായും ലഭിക്കും. കുടുംബശ്രീ പ്രവർത്തകരാണ് പാചകക്കാർ. ചടങ്ങിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോൾ ബിനോജ്, കുടുംബശ്രീ ചെയർപേഴ്‌സൺ ബീനാ സിന്തോൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.